Kerala NewsLatest NewsUncategorized

“എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്”; സിദ്ധീഖ് കാപ്പൻ അറസ്റ്റിലായിട്ട് ആറു മാസം; ഉള്ളുലച്ച്‌ റൈഹാനയുടെ കുറിപ്പ്

കോഴിക്കോട്: സിദ്ധീഖ് കാപ്പനെ യുപി പോലിസ് ജയിലടച്ചിട്ട് ഇന്ന് ആറുമാസം. കാപ്പന്റെ ജയിൽ വാസവുമായി ബന്ധപ്പെട്ട് ഭാര്യ റൈഹാന ഇന്നെഴുതിയ ഫേസ് ബുക്ക് കുറിപ്പ് മനസാക്ഷിയുള്ള ആരുടെയും ഉള്ളുലക്കും.

കുറിപ്പിന്റെ പൂർണ രൂപം

എന്റെ പ്രിയപ്പെട്ടവനെ യുപിയിലെ കാരാഗൃഹത്തിൽ പിടിച്ചിട്ടിട്ട് ഏപ്രിൽ 5ന് 6മാസം പൂർത്തിയാവുന്നു. കോടതിയിൽ 5000പേജിൽ കൂടുതലുള്ള ചാർജ് ഷീറ്റ് പോലീസ് കൊടുത്തിട്ടുണ്ട്. ഇക്കയുടെ ജീവിതകഥ മുഴുവൻ എഴുതിയാലും 5000 പേജ് ഉണ്ടാവില്ല.

ഹത്രാസിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയവർക്ക് എന്തായിരിക്കാം പോലീസ് കൊടുത്തിരിക്കുന്നത്.? ഒരു പാവം മനുഷ്യനെ പിടിച്ചു വെച്ചിട്ട് എന്താണവർക്ക് നേട്ടം?
എന്താണ് എന്റെ ഇക്ക ചെയ്ത തെറ്റ്..

ബീഫ് കഴിച്ചതോ? മുസ്ലിമായതോ? അതോ കേരളക്കാരനായതോ? ഏതാണ്?

9വർഷമായി അദ്ദേഹം പത്രപ്രവർത്തന ജോലിയിൽ ഏർപ്പെട്ടു ഡൽഹിയിൽ ഉണ്ട്. ആദ്യം തേജസിൽ ആയിരുന്നു. അത് പൂട്ടിയപ്പോൾ തത്സമയത്തിൽ ആയിരുന്നു. അതും സാമ്ബത്തീക പ്രയാസത്തിൽ അടച്ചു പൂട്ടി. 7മാസത്തെ കാശ് ഇപ്പോഴും അതിൽ നിന്നും കിട്ടാനുണ്ട്. തത്സമയം പേപ്പറിൽ വർക്ക് ചെയ്യുമ്ബോൾ ആണ് അദ്ദേഹം കെയുഡബ്ല്യുജെ യൂണിയൻ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടത്. അല്ലാതെ അഴിമുഖം ഓൺലൈൻ വെബിൽ വർക്ക് ചെയ്യുമ്ബോൾ അല്ല.

തത്സമയത്തിൽ വർക്ക് ചെയ്തിരിക്കുമ്ബോൾ അതിനായി അദ്ദേഹം അവിടെ റൂം എടുത്തിരുന്നു.

പക്ഷെ അതിന്റെ ക്യാഷ് പോലും കൊടുക്കാൻ ആ പത്രത്തിന് സാധിച്ചില്ല. അന്നൊക്കെ റൂമിന്റെ കാശ് കൊടുക്കാൻ കഴിയാതെ, ഞങ്ങൾക്ക് ജീവിക്കാനുള്ള കാശ് തരാൻ കഴിയാതെ കഷ്ട്ടപ്പെട്ടത് എനിക്കും ഇക്കാക്കും ദൈവത്തിനും മാത്രമറിയാം…

കടം വാങ്ങിയ കാശുമായി റൂം ഒഴിവാക്കി കൊടുത്തു, പിന്നീട് പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് നടക്കുന്ന പോലെ ഇക്കയുടെ റൂമിലുള്ള സാധനങ്ങളുമായി സുഹൃത്തുക്കളുടെ റൂമുകളിൽ അഭയം തേടലായിരുന്നു..

അഭിമാനിആയിരുന്നു എന്റെ ഇക്ക.. എന്തുണ്ടെങ്കിലും ആരെയും അറിയിക്കില്ല. ഇക്കയുടെ സുഹൃത് ആണ് അഴിമുഖത്തിൽ ജോലി ശരിയാക്കി കൊടുത്തത്. 25000രൂപ സാലറി. നിങ്ങൾ പറ, അദ്ദേഹം ഒരു റൂമെടുത്താൽ അതിന്റെ കാശും വീട്ടിലെ ചിലവും അദ്ദേഹത്തിന്റെ ചിലവും കഴിഞ്ഞാൽ എന്താണ് ഉണ്ടാവുക.

തേജസിൽ നിന്ന പരിജയത്തിനു മുകളിൽ ആരുടെയോ സ്‌നേഹത്തിനു അദ്ദേഹത്തോട് തൽക്കാലം എൻസിഎച്ച്‌ആർഒയുടെ ഓഫിസിൽ താമസിക്കാൻ പറഞ്ഞു. ഞങ്ങളെ സമ്ബന്ധിച്ചു വലിയൊരു ആശ്വാസം ആയിരുന്നു അത്. 10,000രൂപ എങ്കിലും ആവും അവിടെ റൂമെടുക്കാൻ. വീട്പണി, ഉമ്മയുടെ അസുഖം, കുട്ടികളുടെ വിദ്യാഭ്യാസം, ഭക്ഷണം എല്ലാം ഇതിൽ നിന്ന് കഴിയണം. ഈ സമയങ്ങളിൽ ഒക്കെ എന്റെ ഇക്ക പട്ടിണി കിടന്നിട്ടുണ്ട്. നോമ്ബെടുത്തു നിൽക്കും

ആരോടും സങ്കടങ്ങൾ പറയാറില്ല.. ഞങ്ങൾ എപ്പോഴും ഞങ്ങളെക്കാളും താഴെ ഉള്ളവരെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഞങ്ങളുടെ അടുത്ത് സത്യങ്ങൾ മാത്രമേ ഒള്ളു..

എന്റെ ഇക്കയെ കുറിച്ച്‌ അഭിമാനത്തോടെ മാത്രമേ പറയാൻ ഒള്ളു.. സഹപ്രവർത്തകർ ആരെങ്കിലും അദ്ദേഹത്തെ കുറിച്ച്‌ തെളിവ് സഹിതം ഒരു ആരോപണം പറയട്ടെ.. അദ്ദേഹത്തെ അറിയാത്ത ആരെങ്കിലും എന്തെങ്കിലും പറയുമ്ബോൾ ഹൃദയത്തിൽ കുറച്ചെങ്കിലും മനുഷ്യത്വം ഉണ്ടാവുന്നത് നന്നായിരിക്കും. കാരണം നമ്മളൊന്നും ഈ ഭൂമിയിൽ എല്ലാ കാലവും ഉണ്ടാവില്ല. ദൈവം തന്ന ആയുസ്സ് കുറച്ചേ ഒള്ളു.. കുറച്ചെങ്കിലും ഹൃദയത്തിൽ നന്മ ഉണ്ടാവട്ടെ..

രോഗിയായ ഇക്കയുടെ ഉമ്മ.. ഉപ്പച്ചി ഇപ്പോ വരുമെന്ന പ്രതീക്ഷയിൽ കഴിയുന്ന ഞങ്ങളുടെ കുഞ്ഞു മക്കൾ.. എല്ലാവരുടെയും മുന്നിൽ കണ്ണൊന്നു നനയാതെ എല്ലാം നെഞ്ചിൽ അടക്കി പിടിച്ചു.. ഞാൻ ഒന്ന് പൊട്ടിക്കരഞ്ഞാൽ ഒരു കുടുമ്ബം മുഴുവൻ തകർന്നു പോവും.. എന്റെ ഉമ്മയുടെ അടുത്തേക്ക് പോലും കഴിവതും ഞാൻ പോവാറില്ല. കാരണം ധൈര്യത്തോടെ നിൽക്കുന്ന ഒരു മുഖം മാത്രം അവർ കണ്ടാൽ മതി…

ഞാൻ എന്റെ ഇക്കാക്ക് വേണ്ടി സംസാരിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തീർത്തും നിരപരാധി ആയത് കൊണ്ടാണ്. എന്റെ ഇക്കയെ കുറിച്ച്‌ എനിക്ക് അഭിമാനം മാത്രമാണ് അന്നും ഇന്നും ഉള്ളത്. അദ്ദേഹത്തിന്റെ നിറപരാധിത്വം തെളിഞ്ഞു ഞങ്ങളുടെ അരികിലേക്ക് ഇക്കയെ എത്തിക്കാൻ.. ഇത് പോലെ ഒരുപാട് പാവങ്ങൾ ജയിലഴിക്കുള്ളിൽ ഉണ്ടാവും.. അവർക്ക് വേണ്ടിയും മനസ്സിൽ നന്മയും കരുണയും വറ്റാത്ത മനുഷ്യരുടെ പ്രാർത്ഥനയും ഉണ്ടാവണേ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button