Kerala NewsLatest News
സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; അഞ്ചാം ദിനം ജയിലില്‍ തിരച്ചെത്തണം

ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അസുഖബാധിതയായ അമ്മയെ കാണാനാണ് അഞ്ച് ദിവസത്തെ ജാമ്യം. ഉപാധികളോടെ കാപ്പന് കേരളത്തിലെത്താം. അഞ്ചാം ദിനം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി ഉത്തരവ്.
കേരളത്തില്‍ പോയി അമ്മയെ കാണുക മാത്രമായിരിക്കണം ഉദ്ദേശമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.മാദ്ധ്യമങ്ങളേയും പൊതുജനങ്ങളേയും കാണരുതെന്ന കര്‍ശന നിര്‍ദ്ദേശം കാപ്പനുണ്ട്. ബന്ധുക്കളേയും അമ്മയുടെ ഡോക്‌ടര്‍മാരേയും ഒഴികെ മറ്റാരെയും കാണരുതെന്നാണ് കോടതി ഉത്തരവ്.