Kerala NewsLatest NewsUncategorized
യുപി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് കൊറോണ സ്ഥിരീകരിച്ചു
ഉത്തർപ്രദേശ്: ജയിലിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൊറോണ സ്ഥിരീകരിച്ചു. സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ സൂപ്രണ്ട് അറിയിച്ചു.
സെല്ലിനുള്ളിൽ കുഴഞ്ഞുവീണ കാപ്പനെ ആദ്യം ജയിൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പിന്നീട് കൊറോണ സ്ഥിരീകരിച്ചതോടെ കെഎം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജയിൽ സൂപ്രണ്ട് ശൈലേന്ദ്ര മൈത്രേയ് അറിയിച്ചു.