ആധാർ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; നവംബർ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും

ഇന്ത്യൻ പൗരന്മാരുടെ ഐഡൻ്റിറ്റി രേഖയായ ആധാർ കാർഡ് ഉപയോഗിക്കുന്നതിൽ സുപ്രധാനമായ മാറ്റങ്ങളുമായി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. 2025 നവംബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അപ്ഡേഷൻ പ്രക്രിയ ലളിതവും കൂടുതൽ സുരക്ഷിതവുമാക്കുക, പാൻ-ആധാർ ലിങ്കിംഗ് ഉറപ്പാക്കുക ലക്ഷ്യം
പ്രധാന മാറ്റങ്ങൾ ഇവയാണ്
ഡോക്യുമെൻ്റുകൾ ഇല്ലാതെ ഓൺലൈൻ അപ്ഡേറ്റ്: ഇനിമുതൽ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഓൺലൈൻ വഴി രേഖകൾ അപ്ലോഡ് ചെയ്യേണ്ടതില്ല. ഉപയോക്താവിൻ്റെ മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി (പാൻ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്) ഓട്ടോമാറ്റിക്കായി പരിശോധിച്ച് ഉറപ്പുവരുത്തും. . UIDAI മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ലിങ്ക് ചെയ്ത് വിവരങ്ങൾ സ്വയമേവ പരിശോധിച്ച് ഉറപ്പാക്കുന്ന പുതിയ സംവിധാനം നിലവിൽ വരുന്നതാണ് ഇത് സാധ്യമാകുക. എങ്കിലും, ബയോമെട്രിക് വിവരങ്ങളായ വിരലടയാളം, ഐറിസ് സ്കാൻ മാറ്റങ്ങൾക്കായി ആധാർ കേന്ദ്രം സന്ദർശിക്കേണ്ടി വരും. ഈ മാറ്റങ്ങൾ, ആധാർ വിവരങ്ങളിലെ പിഴവുകൾ കുറയ്ക്കാനും തൻമൂലം ആധാർ-പാൻ ലിങ്കിംഗ് എളുപ്പമാക്കാനും സഹായിക്കും.
പാൻ-ആധാർ ലിങ്കിംഗ് നിർബന്ധം: പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ് . ഈ സമയപരിധിക്കുള്ളിൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും.സാമ്പത്തിക ഇടപാടുകൾക്ക് നിർബന്ധമായ പാൻ കാർഡ്, ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണെന്ന് കേന്ദ്ര സർക്കാർ വീണ്ടും വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കാത്തവരുടെ പാൻ കാർഡ് 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും . 2025 ഡിസംബർ 31. ലിങ്ക് ചെയ്തില്ലെങ്കിൽ: 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും.
ഉപയോഗശൂന്യമാകുന്നതിൻ്റെ ഫലമായി നികുതി റിട്ടേൺ ഫയൽ ചെയ്യൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, മ്യൂച്വൽ ഫണ്ടുകളിലെ മറ്റ് നിക്ഷേപ പദ്ധതികളിലുള്ള ഇടപാടുകൾ, ഉയർന്ന തുകയുടെ പണമിടപാടുകൾ എന്നിവ കാർഡ് ഉള്ള സാമ്പത്തിക കാര്യങ്ങൾക്ക് പാൻ ഉപയോഗിക്കാൻ കഴിയില്ല.
നിയമത്തിൽ വരുത്തിയ ഭേദഗതി അനുസരിച്ച്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ തുടങ്ങി പൗരൻ്റെ മറ്റ് സുപ്രധാന രേഖകൾ സർക്കാർ ഡാറ്റാബേസുമായി ലിങ്ക് ചെയ്തുകൊണ്ട് UIDAI ( വിവരങ്ങൾ സ്വയമേവ പരിശോധിച്ച് ഉറപ്പുവരുത്തും. നിലവിൽ പിഴയോട് കൂടിയാണ് ആധാർ-പാൻലിങ്കിംഗ് നടത്താൻ സാധിക്കുക. ആദായ നികുതി വകുപ്പിൻ്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക. അവിടെയുള്ള ‘ലിങ്ക് ആധാർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ പാൻ നമ്പരും ആധാർ നമ്പരും നൽകുക .
തുടർന്ന്, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ₹1,000 പിഴയായി അടയ്ക്കേണ്ടതുണ്ട്. ആദായ നികുതി വകുപ്പിൻ്റെ പോർട്ടൽ വഴി ഇ-പേ ടാക്സ് ഓപ്ഷൻ ഉപയോഗിച്ചാണ് ഈ തുക അടയ്ക്കേണ്ടത്. ഈ അടച്ചതിനു ശേഷം മാത്രമേ ലിങ്കിംഗ് പൂർത്തിയാക്കാൻ സാധിക്കൂ.
ഇതുകൂടാതെ 2025 ഒക്ടോബർ 1 മുതൽ ആധാർ അപ്ഡേറ്റ് ഫീസുകൾ വർദ്ധിപ്പിച്ചു.
ഡെമോഗ്രാഫിക് അപ്ഡേറ്റ് ഓൺലൈനിലും കേന്ദ്രങ്ങളിലും: ₹75.രൂപയും , ബയോമെട്രിക് അപ്ഡേറ്റ്: ₹125.രൂപയുമാക്കി . കുട്ടികൾക്ക് സൗജന്യ ബയോമെട്രിക് അപ്ഡേറ്റ്: 5 മുതൽ 7 വയസ്സ് വരെ 15 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റ് സൗജന്യമായിരിക്കും. സൗജന്യ ഡോക്യുമെൻ്റ് അപ്ഡേറ്റ് സമയപരിധി: ഓൺലൈൻ വഴി രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗജന്യ സേവനം 2026 14 വരെ തുടരും. പുതിയ നിയമങ്ങൾ നിലവിൽ വരുന്ന സാഹചര്യത്തിൽ, എല്ലാ ആധാർ ഉടമകളും തങ്ങളുടെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും, പാൻ-ആധാർ ലിങ്കിംഗ് എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും UIDAI നിർദ്ദേശിച്ചു.
ആധാറും പാനും ബന്ധിപ്പിക്കുന്നത് താഴെ പറയുന്ന പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാണ്: ഒരേ വ്യക്തി അനധികൃതമായി ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് തടയാൻ. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുന്നതിനും നികുതി വെട്ടിപ്പ് കുറയ്ക്കുന്നതിനും. വ്യക്തിഗത ഡാറ്റാബേസുകൾ ഏകീകരിക്കുന്നത് സർക്കാർ സേവനങ്ങളുടെ കൃത്യതയും വേഗതയും വർദ്ധിപ്പിക്കുന്നു. തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ് ഉള്ളത് .
2025 ഡിസംബർ 31-നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ 2026 ജനുവരി 1 മുതൽ പ്രവർത്തനരഹിതമാകും ഇത് സാമ്പത്തിക കാര്യങ്ങളെ ബാധിക്കും:
നിങ്ങൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല. ലഭിക്കാനുള്ള നികുതി റീഫണ്ടുകൾ തടസ്സപ്പെടും. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് ഉയർന്ന നിരക്കിൽ TDS അല്ലെങ്കിൽ TCS ഈടാക്കാൻ കഴിയും. ബാങ്കിംഗ് / സാമ്പത്തിക ഇടപാടുകളെയും ബാധിക്കും . ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല. 50,000-ൽ കൂടുതലുള്ള പണമിടപാടുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാകും. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലെ നിക്ഷേപങ്ങൽ തടസ്സപ്പെടും, നവംബർ 1 മുതൽ നിലവിൽ വരുന്ന, ആധാർ നിയമങ്ങളിലെ മാറ്റങ്ങൾ, ആധാർ-പാൻ ലിങ്കിംഗ് നടപടികൾക്ക് കൂടുതൽ സഹായകമാകും: ഇനിമുതൽ പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് തുടങ്ങിയ മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ആധാർ വിവരങ്ങൾ UIDAI സ്വയമേവ പരിശോധിച്ചു ഉറപ്പാക്കും.
tag: Significant changes in Aadhaar laws; new system to come into effect from November 1



