നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പരാമര്‍ശം, ഗവര്‍ണറുടെ നയപ്രഖ്യാപനം വിവാദമാവും.

തിരുവനന്തപുരം / കേന്ദ്ര കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് എതിരാണെന്നും, ഇതിനെതിരെ നിയമനിര്‍മാണം വേണമെന്നും, നിയമസഭയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അവതരിപ്പിക്കാനുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പരാമര്‍ശം. നയപ്രഖ്യാപന കരടിനു മന്ത്രിസഭ അംഗീകാരം നല്‍കിയെങ്കിലും, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം എന്ത് കൊണ്ടും വിവാദമാവും. കാർഷിക നിയമത്തിനെതിരെ പരാമർശമുള്ള നയപ്രഖ്യാപനം നിയമസഭയിൽ വായിച്ചാലും, വായിക്കാതിരുന്നാലും വിവാദങ്ങൾക്ക് വഴിയൊരുക്കും.
ഇക്കാര്യത്തിൽ അക്ഷരാർത്ഥത്തിൽ പിണറായി സർക്കാർ ഗവർണറെ വെട്ടിലാക്കിയിരിക്കുകയാണ്.പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറെ വെല്ലുവിളിച്ചുകൊണ്ടാണ് ഡിസംബര്‍ 31ന് നിയമസഭ ചേരാൻ സർക്കാർതീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. സമ്മേളനം ചേരാനുള്ള അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കുകയാണ്.