CovidKerala NewsLatest NewsLaw,
വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്; ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.
തൃശ്ശൂര്‍: വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വ്യാപാരി ഏകോപന സമിതി സമരം നടത്താന്‍ തീരുമാനിക്കുന്നത്.
ബക്രീദിന് ശേഷം കടകള്‍ തുറക്കണമെന്നതായിരുന്നു വ്യാപാരികളുടെ ആവശ്യം. അതിന് അനുവാദം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാകാത്തതിനാലാണ് ഇത്തരം നടപടി ക്രമത്തിലേക്ക് പോകുന്നതെന്നും വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.