അറിയുന്ന സ്ഥാനാര്‍ത്ഥിയെ മതി, ഇറക്കുമതി വേണ്ട,സേവ് കോണ്‍ഗ്രസ് ഫോറം പോസ്റ്ററുകള്‍ നിറയുന്നു

ആലപ്പുഴ: സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തുമ്പോള്‍ കോണ്‍ഗ്രസ് തലവേദനയായി പോസ്റ്റര്‍ പ്രതിഷേധം. ആലപ്പുഴയിലെ ഡി.സി.സി. ഓഫീസ് കെട്ടിടത്തില്‍ ഉള്‍പ്പെടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെട്ടിയിറക്കിയ സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും പാര്‍ട്ടി നടത്തിയ ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പതിപ്പിച്ചിരിക്കുന്നത്.
കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ വേണ്ട, അമ്പലപ്പുഴയെ അറിയുന്ന സ്ഥാനാര്‍ഥിയെ മണ്ഡലത്തിന് മതി തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. ഉമ്മന്‍ ചാണ്ടിക്കും സുധീരനും കെ.സി. വേണുഗോപാലിനും എതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളുമുണ്ട്. സുധീരനെ പുറത്താക്കണമെന്നും ചില പോസ്റ്ററുകളില്‍ ആവശ്യമുണ്ട്. സി സി ശ്രീകുമാറിന് എതിരെ തൃശൂര്‍ ചേലക്കരയിലും ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. വിജയ സാധ്യതയില്ലാത്ത സി സി ശ്രീകുമാറിനെ ചേലക്കരയ്ക്ക് വേണ്ടെന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. നഗരത്തിനുള്ളില്‍ തന്നെയാണ് ഫ്ലെക്സ് ബോര്‍ഡുകള്‍.
അമ്പലപ്പുഴയില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ടെന്നും യഥാര്‍ത്ഥ സര്‍വ്വേ ഫലം പുറത്ത് വിടുവെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. 2016 ആവര്‍ത്തിക്കാതിരിക്കാന്‍ വി എം സുധീരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കൂ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. അമ്ബലപ്പുഴയില്‍ കെ.പി.സി.സി. സെക്രട്ടറി ത്രിവിക്രമന്‍ തമ്ബിയുടെ പേര് സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തോടും ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. എ.എ. ഷുക്കൂറോ എം.ലിജുവോ വരണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.