പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ വീട്ടു പടിയ്ക്കൽ എത്തിക്കാൻ ഇനി ഡ്രോണുകൾ

ഓൺലൈനിലൂടെ ഓഡർ ചെയ്യുന്ന ഉത്പന്നങ്ങൾ ഇനി ഡ്രോണുകൾ വീട്ടു പടിയ്ക്കൽ എത്തിക്കുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ ? ഡ്രോണുകളിലൂടെ ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ പൈലറ്റ് പ്രോജക്ടുമായി വാൾമാര്‍ട്ട് വരുകയാണ്. കൊവിഡ് 19 കാലത്ത് ആമസോണിന് തടയിടാനാണ് വാൾമാർട്ടിന്റെ പരിപാടി. ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിന് ഡ്രോണുകൾ ആണ് കമ്പനി പരീക്ഷിയ്ക്കാൻ ഒരുങ്ങുന്നത്. ഓട്ടോമേറ്റഡ് ഡ്രോണുകളിലൂടെയാണ് പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാൻ തയ്യാറെടുക്കുന്നത്. ഫ്ലൈട്രെക്സ് ഉൾപ്പെടെയുള്ള ഡെലിവറി സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്.

ഇതിനായുള്ള പൈലറ്റ് പ്രോജക്ട് കമ്പനി നടപ്പാക്കി വരുകയാണ്. ബുധനാഴ്ച ഇതിനായുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ആണ് ക്ലൗഡ് നിയന്ത്രിത സാങ്കേതിക വിദ്യയിലൂടെ കൈമാറാൻ ഒരുങ്ങുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് സാധനങ്ങൾ വിതരണം ചെയ്യുന്നത് ഉപഭോക്താക്കളിൽ വേഗത്തിൽ സാധനങ്ങൾ എത്തുന്നതിന് സഹായകരമാകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ സാധനങ്ങൾ സുരക്ഷിതമായി ഡെലിവര്‍ ചെയ്യുന്നതും കമ്പനിയുടെ മുൻഗണനയിൽ ഉണ്ട്. വാൾമാര്‍ട്ടിൻെറ യുഎസിലെ ഓൺലൈൻ വിൽപ്പന ഇപ്പോൾ കുതിച്ചുയരുന്നുണ്ട്. റീട്ടെയ്ൽ രംഗത്ത് ആമസോണിൻെറ കുതിപ്പിന് തട ഇടുകയാണ് വാൾമാര്‍ട്ടിൻെറ ലക്ഷ്യം വെക്കുന്നത്.