കേരള സർക്കാർ നടപ്പാക്കിയ പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി.

ന്യൂദല്‍ഹി/ മാധ്യമങ്ങളുടെ വായടക്കാൻ കേരള സർക്കാർ നടപ്പാക്കിയ പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം കൊണ്ടുവന്ന പൊലീസ് ആക്ടിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് യെച്ചൂരി യുടെ പ്രസ്താവന ഉണ്ടായിരിക്കുന്നത്. ‘ഓര്‍ഡിനന്‍സ് ഉടന്‍ പുനഃപരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഗണിക്കും,’എന്ന് പറഞ്ഞ യെച്ചൂരി, ഓര്‍ഡിനന്‍സ് പിന്‍വലി ക്കുമോ എന്ന ചോദ്യത്തിന് അക്കാര്യവും പരിശോധിക്കുമെന്നാണ് മറുപടി പറഞ്ഞിരിക്കുന്നത്.
ഇതിനു മുൻപ് ഐടി ആക്ടിലെ 66 എ ക്കെതിരെ സി.പി.ഐ.എം കേന്ദ്ര നേതൃത്വം ശക്തമായ നിലപാടെടുത്തിരുന്നതാണ്. അതെ സമാനമായ ഭേദഗതിയാണ് ഇപ്പോള്‍ കേരളത്തില്‍ കൊണ്ടു വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. 2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഭേദഗതി ക്കെതിരെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമി ല്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരി ച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ കുറ്റപ്പെടു ത്തിയത്. നിയമം നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തു ന്നതാണെന്നും, ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും പ്രശാന്ത് ഭൂഷണ്‍ പറയുകയുണ്ടായി.