Latest NewsNationalNewsUncategorized
ചൗധരിക്ക് പിന്നാലെ മകൻ പ്രതീകും കൊറോണയ്ക്ക് കീഴടങ്ങി
ന്യൂ ഡെൽഹി: പ്രശസ്ത സിതാർ വാദകൻ ദേവ്ബ്രത (ദേബു ചൗധരി) ചൗധരിയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും സിതാർ വാദകനുമായ പ്രതീക് ചൗധരി (49) യും കൊറോണ ബാധിച്ച് മരിച്ചു.
വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയിലായിരുന്നു. വൈകാതെ അദ്ദേഹവും മരണത്തിന് കീഴടങ്ങി. പ്രതീക് ചൗധരിയുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു. ഡെൽഹി സർവകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ- രുണ, റയാന, അധിരജ് എന്നിവർ മക്കളാണ്.