CinemaKerala NewsLatest News

ജോലി ചെയ്തു, വേതനം കിട്ടി: ഇടതുമുന്നണിക്ക് വേണ്ടി ഗാനമാലപിച്ചതില്‍ സിതാരയുടെ കുറിപ്പ്

തിരുവനന്തപുരം : എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗായിക സിത്താര കൃഷ്ണകുമാര്‍ പാടിയ ഗാനം ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ഗാനം ശ്രദ്ധ നേടിയത്.

ഇപ്പോള്‍ ആ ഗാനത്തിന് നന്ദി വാചകവുമായി വരികയാണ് സിത്താര. പാടാന്‍ തനിക്കവസരം തന്ന ഓരോരുത്തര്‍ക്കും നന്ദി പറയുകയാണ് സിത്താര. സന്തോഷത്തോടെ ചെയ്ത ‘ജോലി’ എന്നാണ് സിത്താര ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സിത്താരയുടെ കുറിപ്പ്:
മൈത്രിയും, വണ്ടര്‍വാള്‍ മീഡിയയും ഇലക്ഷന്‍ ക്യാമ്ബയിന്‍ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോള്‍ സന്തോഷത്തോടെ ആ ‘ജോലി’ ഏറ്റെടുക്കുകയായിരുന്നു ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! മനോഹരമായ വരികള്‍ എഴുതിയ ശ്രീ ഹരിനാരായണന്‍, പാടിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ അകമ്ബടിയായ സാമൂവല്‍ എബി, കൃത്യ സമയത്ത് മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ ചെയ്ത് തന്ന മിഥുന്‍ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്സ് കിരണ്‍ലാല്‍,നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസ്സിലാക്കി, എനിക്കും എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും കൃത്യമായി വേതനം തന്ന ‘മൈത്രി’! എല്ലാവര്‍ക്കും നന്ദി!

പ്രകൃതി ദുരന്തങ്ങളിലും , മഹാമാരിയിലും പെട്ട് കലാകാരന്മാര്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്! വരും വര്‍ഷങ്ങള്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയില്‍….
‘നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം’ എന്ന് തുടങ്ങുന്ന വരികളോടെയാണ് പാട്ടിന്‍റെ തുടക്കം.

ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ നല്‍കിയ കരുതലുമാണ് പാട്ടിലൂടെ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button