CovidEducationKerala NewsLatest NewsLaw,
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ അറിയാം
തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. 4,47,461 കുട്ടികളാണ് പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക.
4,47,461 വിദ്യാര്‍ത്ഥികളില്‍ റെഗുലര്‍ സ്ട്രീമില്‍ 4,46,471 വിദ്യാര്‍ത്ഥികളും പ്രൈവറ്റില് നിന്ന് 990 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്.
കോവിഡിലും തെരഞ്ഞെടുപ്പുമായി നീണ്ടു പോകുകയായിരുന്നു പരീക്ഷകള്‍. എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണ്ണം ജൂണ്‍ ആദ്യം ആരംഭിച്ച് ജൂണ്‍ 19 തോടെ മൂല്യ നിര്‍ണയം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28 ന് തുടങ്ങിയെങ്കിലും കോവിഡിന്റെ വ്യാപന തോത് കൂടിയതോടെ ജൂലൈ12 വരെ പരീക്ഷ നീളുകയായിരുന്നു. ഇത് പരീക്ഷാ മൂല്യനിര്ണയത്തയും ബാധിച്ചു.