Kerala NewsLatest News
എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എൻഫോസ്മെന്റ് കേസിലാണ് ഹർജി സമർപ്പിച്ചത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ എന്നാൽ എൻഫോസ്മെന്റ് അടിയന്തരമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നത് തള്ളിക്കളയാതെയാണ് ശിവശങ്കർ കോടതിയെ സമീപിച്ചത്. എം. ശിവശങ്കർ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ എത്തില്ല. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച പശ്ചാത്തലത്തിൽ കൂടുതൽ സമയം ആവശ്യപ്പെടാനാണ് സാധ്യത.