keralaKerala NewsLatest News

‘കൊച്ചി സിറ്റി റൈഡ്’; ഡബിൾ ഡക്കർ ബസ് സർവീസ് വർധിപ്പിച്ചു, നിരക്ക് കുറച്ചു

കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ നഗരസൗന്ദര്യം കാണാനായി ആരംഭിച്ച ‘കൊച്ചി സിറ്റി റൈഡ്’ ഡബിൾ ഡക്കർ ബസ് സർവീസ് കൂടുതൽ ജനപ്രീതി നേടിയതിനെ തുടർന്ന് ദിവസേന മൂന്ന് ട്രിപ്പുകളായി വർധിപ്പിച്ചു.

എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന്

വൈകിട്ട് 4 മണിക്ക് ആദ്യ ട്രിപ്പ്,

6.30 ന് രണ്ടാം ട്രിപ്പ്,

രാത്രി 9 മണിക്ക് മൂന്നാം ട്രിപ്പ്
എന്ന ക്രമത്തിലാണ് യാത്രകൾ നടക്കുക.

ടിക്കറ്റ് നിരക്കുകൾ:

അപ്പർ ഡെക്ക് – ₹200

ലോവർ ഡെക്ക് – ₹100
സീറ്റുകൾ: അപ്പർ ഡെക്കിൽ 39, ലോവർ ഡെക്കിൽ 24.

യാത്രാമാർഗം: ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം വഴി കാളമുക്ക്, ഹൈകോർട്ട്, എം.ജി റോഡ്, ജോസ് ജംഗ്ഷൻ, തേവര, കോപ്റ്റ് അവന്യൂ, ഷിപ്പ് യാർഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാർക്ക് എന്നിവ കടന്ന് മടങ്ങി ജെട്ടിയിൽ എത്തുന്നതാണ് റൂട്ടു ക്രമീകരണം.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി onlineksrtcswift.com
എന്ന സൈറ്റിൽ പ്രവേശിച്ച്:

Starting From: Kochi City Ride

Going To: Kochi
എന്ന് തിരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: 9188938528, 8289905075, 9447223212

Tag: ‘Kochi City Ride’; Double-decker bus service increased, fares reduced

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button