CrimeKerala NewsLatest NewsNationalNewsWorld

നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ അന്താരാഷ്ട്ര കോടതിയുടെ വിധി.

കേരള കടൽ തീരത്ത് നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്ക് അനുകൂലമായി അന്താരാഷ്ട്ര കോടതി വിധി. ഇന്ത്യയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നാണ് അന്താരാഷ്ട്ര കോടതിയുടെ വിധി. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യാഴാഴ്ച അറിയിച്ചത്. 2012ല്‍ ആണ് ഇന്ത്യൻ മൽസ്യ ബന്ധനത്തൊഴിലാളികൾ കേരള കടൽതീരത്ത് മൽസ്യ ബന്ധനം നടത്തുന്നതിടെ ഇറ്റാലിയന്‍ നാവികരുടെ തോക്കിൻ കുഴലിന് ഇരകാളാകുന്നത്. വെടിയേറ്റ നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യ തൊഴിലാളികള്‍ ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സെലസ്റ്റിന്‍ വാലന്റൈന്‍, രാജേഷ് പിങ്കി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെത്തിയ കപ്പലില്‍ നിന്ന് നാവികരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇറ്റാലിയന്‍ കപ്പലിലെ നാവികരടക്കമുള്ള ജീവനക്കാര്‍ മൂലം ഇന്ത്യയ്ക്കുണ്ടായ ജീവഹാനി, വസ്തുകകളുടെ നഷ്ടം, ധാര്‍മ്മിക ക്ഷതം തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യയ്ക്ക് അര്‍ഹതയുണ്ട്. എന്തായിരിക്കണം നഷ്ടപരിഹാരം എന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച് കരാറുണ്ടാക്കണമെന്നും അന്താരാഷ്ട്ര കോടതി അറിയിച്ചു. കടലില്‍ ഉള്ള ഇന്ത്യന്‍ യാത്രാ സ്വാതന്ത്ര്യം ഇറ്റാലിയന്‍ നാവികര്‍ ലംഘിച്ചെന്നും കോടതി വിലയിരുത്തുകയുണ്ടായി. വിഷയത്തില്‍ നാവികര്‍ക്കെതിരെ ഇന്ത്യയെടുത്ത നടപടി കോടതി ശരിവെച്ചു.

നാവികരെ തടഞ്ഞുവെച്ചതിന് ഇന്ത്യ നഷ്ടപരിഹാരം നല്‍കണമെന്ന ഇറ്റലിയുടെ വാദം കോടതി തള്ളുകയായിരുന്നു. 2012 ഫെബ്രുവരി 15നാണ് കേരള തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യതൊഴിലാളികള്‍ക്കു നേരെ ഇറ്റലിയുടെ ചരക്ക് കപ്പല്‍ എന്‍ റിക ലെക്‌സിയില്‍നിന്നും നാവികര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ ജീവനക്കാരാണ് വെടിയുതിര്‍ത്തത്. കടല്‍ കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്നായിരുന്നു ഇറ്റലിയുടെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button