CrimeKerala NewsLatest NewsLaw,
കുട്ടിയെ മര്‍ദ്ദിച്ചു; അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: ആറുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപടിയിലാണ് സംഭവം. കുട്ടിയെ ദേഹോപദ്രവം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് പിതാവായ സേവിയര്‍ റോജനെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൂരല്‍ കൊണ്ട് കുട്ടിയുടെ ദേഹത്ത് മാരകമായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. തത്ക്കാലം കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.