CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics
കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷൻ എസ്.എൽ ധർമഗൗഡയുടെ മൃതദേഹം റെയിൽവേ പാളത്തിൽ

ബംഗളൂരു / കർണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്.എൽ ധർമഗൗഡ (64) യുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്‍റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ അർധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രാത്രിയാണ് എസ്.എൽ ധർമഗൗഡയെ വീട്ടിൽ നിന്ന് കാണാതാവുന്നത്. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭ സമ്മേളനത്തിൽ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധം ഉയർത്തിയിരുന്നു.