മാധവന്റെ മറുപടി; സന്തോഷം പങ്കുവെച്ച് താരപുത്രി
മലയാള നടന്‍ കൃഷ്ണ കുമാറും മക്കളും വളരെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയവരാണ്. നടി അഹാനയും അഹാനയുടെ അനുജത്തി ദിയ കൃഷ്ണയും സമൂഹമാധ്യമങ്ങളിലെ ശ്രദ്ധാപാത്രവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലാണ് ദിയ കൃഷ്ണ അറിയപ്പെടുന്നത്.
സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ചാനല്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോകളുമായി എത്തുന്ന ദിയയ്ക്ക് ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്. പല വൈറല്‍ വീഡിയോകളുമായി എത്താറുള്ളു ദിയ ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുകയാണ്
കാരണമെന്തെന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ ദിയ വീഡിയോ നിര്‍മ്മിക്കുന്നതിനിടയില്‍ സിനിമ താരം മാധവന്‍ ദിയയ്ക്ക ഒരു സന്ദേശം അയച്ചു. മുന്‍പ് ദിയ അയച്ച സന്ദേശത്തിന് ഇന്‍സ്റ്റഗ്രാമില്‍ മാധവന്‍ മറുപടി നല്‍കുന്നതായിരുന്നു സന്ദേശം.
ഒരുപിടി ഇമോജികളായിരുന്നു മാധവന്റെ സന്ദേശം. പ്രതീക്ഷിക്കാതെ കിട്ടിയ റിപ്ലൈയില്‍ തന്റെ സന്തോഷം ദിയക്യഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വൈറലായി കൊണ്ടിരിക്കുകയാണ്.