DeathLatest News
പാമ്പിന് രാഖി കെട്ടാന്‍ ശ്രമം; യുവാവിന് ദാരുണാന്ത്യം
മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പു കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്മോഹന് എന്ന 25 കാരനാണ്് പാമ്പുകടിയേറ്റ് മരിച്ചത്. രക്ഷാബന്ധന് ദിനത്തോടനുബന്ധിച്ച് രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെയാണ് യുവാവിന് പാമ്പു കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
രണ്ടു പെണ് പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെയിലാണ് ഇയാളുടെ കാലിന് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം പന്ത്രണ്ടു ലക്ഷം പേരാണ് രാജ്യത്ത് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ പാമ്പു കടിയേറ്റ് മരിച്ചതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.