എന്റെ പൊന്നോ… ! കുതിച്ചുയരുന്ന സ്വർണവില
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സ്വർണ്ണവിലയിൽ ഉണ്ടായ കുതിപ്പ് ഇരട്ടിയിലേറെ. 2020 ജൂലൈ അവസാനമായിരുന്നു പവന്ഡറെ വില 40,000 രൂപയും ഗ്രാമിന് 5000 രൂപയും കടന്നത്. ആ നിലയിൽ നിന്നാണ് ചൊവ്വാഴ്ച റെക്കോർഡുകൾ തിരുത്തി ചരിത്രത്തിൽ ആദ്യമായി പവന്റെ വില 80000 രൂപ ഗ്രാമിനും 10000 രൂപയിലേക്കും പവന്റെ വില എത്തിയത്. 80,880 രൂപയും ഗ്രാമിന് 10,110 രൂപയുമായിരുന്നു ചൊവ്വാഴ്ച. ഒറ്റ ദിവസം കൊണ്ട് ഗ്രാമിനെ 125 രൂപയും പവന് 1000 രൂപയും ആണ് കുതിച്ചുയർന്നത്.
നിലവിലെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 10% പണിക്കൂലിയും 3% ജിഎസ്ടിയും അടക്കം 90,000 രൂപയ്ക്ക് മുകളിൽ ചെലവ് വരും. പണിക്കൂലി കൂടുന്നതിനനുസരിച്ച് വില ഒരു ലക്ഷം രൂപയ്ക്കു മേലെ വരെയാകും. വിവാഹ സീസൺ അവസാനഘട്ടത്തിലേക്ക് അടുക്കുന്നതിനിടയിൽ സ്വർണ്ണവില കുതിച്ചുയരുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പവന് 77.640 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ നിരക്കിൽ നിന്ന് എട്ടു ദിവസം കൊണ്ട് 3240 രൂപയാണ് ഉയർന്നത്. ഒരു വർഷം കൊണ്ട് പവന് 27,440 രൂപയും വർദ്ധിച്ചു. 2024 സെപ്റ്റംബർ എട്ടിന് പവന് 5340 രൂപയായിരുന്നു. 2025 ജനുവരി 22നാണ് പവൻ വില ആദ്യമായി 60000 രൂപ കടക്കുന്നത്. പിന്നീട് ഇറക്കങ്ങൾ ഉണ്ടായെങ്കിലും ഒരിക്കലും 60,000 രൂപയ്ക്ക് താഴേക്ക് പോയിട്ടില്ല. താരതമ്യേന കുറഞ്ഞ നിരക്ക് ലഭിക്കുന്ന ഏറെ ആവശ്യക്കാറുള്ള 18 ക്യാരറ്റ് സ്വർണത്തിനെയുെ വിലക്കയറ്റം ബാധിച്ചിട്ടുണ്ട്. പവന് 66,440 രൂപയാണ് നിലവിലെ വില. 25 ക്യാരറ്ര് സ്വർണ്ണത്തിന് 91.6% പരിശുദ്ധിയാണ് ഉള്ളത്. 18 ക്യാരറ്റ് വരുമ്പോൾ പരിശുദ്ധി 75% കുറയുന്നു. ബാക്കിയുള്ളവ വെള്ളി ചെമ്പ് പോലുള്ള ലോഹങ്ങളാവും ഉപയോഗിക്കുക.
ഡോളറിന്റെ മൂല്യത്തിൽ ഉണ്ടായ മാറ്റം സ്വന്തം സുരക്ഷിതമായ നിക്ഷേപമാർഗമായി തെരഞ്ഞെടുക്കാൻ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കുന്നത് അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും ഭൗമരാഷ്ട്ര സംഘർഷങ്ങൾ ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർധന ഓൺലൈൻ ട്രേഡിംഗിന് നിക്ഷേപകർ ഇപ്പോഴും ഹോൾഡ് ചെയ്യപ്പെടുന്നത് വിലവർധനവിന് കാരണമായി. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രായ് ഔൺസ് അതായത് 31.1 ഗ്രാം തനിതങ്കത്തിന് ചൊവ്വാഴ്ച 3645 ഡോളറായിരുന്നു വ്യാപാരം.
ഓരോ സംസ്ഥാനത്തും സ്വർണ വ്യാപാരികശുടെ സംഘടനയാണ് ദിവസേനയുള്ള സ്വർണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ മൂല്യം രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തരവിലയ്ക്കനുസരിച്ച് ഇന്ത്യയിലെ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, അതനുസരിച്ച് മുംബെെയിൽ ലഭ്യമാകുന്ന നിരക്കുകൾ ഇതെല്ലാം അവലേകനം ചെയ്താണ് വില തീരുമാനിക്കുന്നത്. സ്വർണ വ്യാപാരികശുെട സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിവിൽ മർച്ചൻര്സ് അസോസിയേഷൻ നിശ്ചയിക്കുന്ന വിലയാണ് കേരളത്തിലെ 95 ശതമാനം വ്യാപാരികളും പിന്തുടരുന്നത്.
Tag: Soaring gold prices