EducationKerala NewsLatest NewsUncategorized

പ്ലസ് വൺ പരീക്ഷ; സെപ്തംബർ ആറുമുതൽ 16 വരെ; ടൈംടേബിളായി

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയുടെ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. സെപ്തംബർ ആറിന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഈ മാസം 15വരെ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കാം. 20 രൂപ പിഴയോടുകൂടി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 19ആണ്.

സപ്ലിമെന്ററി,ലാറ്ററൽ എൻട്രി,റീ അഡ്മിഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഫീസ്‌അടയ്ക്കാനുള്ള അവസാന തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

അപേക്ഷാ ഫോമുകൾ ഹയർ സെക്കൻഡറി പോർട്ടലിലും, എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ലഭ്യമാണ്. ഓപ്പൺ സ്‌കൂൾ വിദ്യാർത്ഥികൾ അവർക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഹയർ സെക്കന്ററി പോർട്ടൽ സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button