Kerala NewsLocal News

രണ്ട് വയസ്സുകാരന് തിരയില്‍ പെട്ട് ദാരുണാന്ത്യം

കുളത്തൂര്‍:രണ്ട് വസസുള്ള കുഞ്ഞ് തിരയില്‍ അകപ്പെട്ട് മരിച്ചു. പൗണ്ടുകടവ് വാര്‍ഡില്‍ വലിയവേളി കടപ്പുറത്താണ് സംഭവം. വലിയവേളി തൈവിളാകത്ത് മത്സ്യതൊഴിലാളിയായ അനീഷ്-സുലു ദമ്പതികളുടെ ഏകമകന്‍ ഇക്കാലിയ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.രാവിലെ 11 മണിയോടെ അയല്‍പക്കത്തുള്ള കുട്ടികളോടൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തുമ്പ പോലീസില്‍ പരതാ നല്‍കി.പൊലീസ് മുന്നൂറു മീറ്റര്‍ മാറി വേളി പൊഴിക്കരയ്ക്ക് സമീപം കടല്‍ക്കരയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ തുമ്പ സി.ഐ.അജീഷിന്റെ നേതൃത്വത്തില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കെ പിന്നിലെ ഗേറ്റ് വഴി പുറത്തുപോയ കുട്ടിയെ അമ്മ വീട്ടിനകത്താക്കിയെങ്കിലും വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് മുന്നിലത്തെ ഗേറ്റിലൂടെ വീണ്ടും പുറത്തേക്ക് പോവുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടില്ലെന്നും ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം വേളി പള്ളിയില്‍ സംസ്‌കരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button