Kerala NewsLatest News
പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: പൊലീസിനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ലം പുഞ്ചക്കരി സ്വദേശികളായ നന്ദു എന്നു വിളിക്കുന്ന ശ്രീജിത്ത് (25), കണ്ണന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ച് ഡ്യൂട്ടിക്ക് തടസം വരുത്തുകയായിരുന്നു.
കരമന സ്റ്റേഷനതിര്‍ത്തിയില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കരമന സ്റ്റേഷനിലെ പൊലീസുകാരനായ ഷിജിനെയും, ഹോം ഗാര്‍ഡ് രഘുനാഥനെയുമാണ് ആറ്റുകാല്‍ പാടശ്ശേരി ഭാഗത്തുവച്ച് പ്രതികള്‍ ആക്രമിച്ചത്.
പാടശ്ശേരി ഭാഗത്തുവച്ച് സംശയാസ്പദമായി കണ്ട പ്രതികളോട് കാര്യം അന്വേഷിച്ചപ്പോള്‍ പൊലീസുകാരോട് തട്ടിക്കയറുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതികള്‍.