കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; പരിഗണിച്ചത് ജയസാധ്യതയെന്ന് ദേശീയ നേതൃത്വം: നാല് സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു

ന്യൂ ഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. കഴക്കൂട്ടം, കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കുമന്ന് ഉറപ്പായി. എൻഡിഎ സ്ഥാനാർത്ഥി ശോഭ തന്നെയാണെന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.
കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും സ്ഥാനാർഥിയാകും. സ്ഥാനാർഥി പിന്മാറിയ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് പുതിയ സ്ഥാനാർത്ഥി.
ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രൻറെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.
ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രൻറെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിൻറെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിയാക്കുന്നത് .
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. മണ്ഡലത്തിൽ പോയി പ്രചരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർവെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളുകയാണ്.