Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഭീകരാക്രമണ ഭീഷണി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ കർശനമാക്കി.

ഡൽഹി / ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിൽ ജാഗ്രത കർശനമാക്കി. വന്‍ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം കശ്മീരില്‍ പരാജയപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ കർശനമാക്കാൻ നിർദ്ദേശം നൽകിയത്. ഈ വര്‍ഷം 21 പ്രദേശവാസികളാണ് പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്.

അതിശൈത്യത്തിന്റെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുണ്ടെന്ന് സുരക്ഷസേന വ്യക്തമാ ക്കിരുന്നു. ഈ മാസം മാത്രം 37 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, കശ്മീരിലെ പുല്‍വാമ, കത്വാ, ഉദ്ധംപൂര്‍ അടക്കമുള്ള മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനവും അതീവ ജാഗ്രതയിലാണ്. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നിന്ന് പിടികൂടിയ ജയ്‌ഷെ മുഹമ്മദ് ഭീകരരില്‍ നിന്ന് ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിട്ടുണ്ട്. നഗറോട്ടയില്‍ നാല് ഭീകരരെ വധിച്ചതിലൂടെയാണ് വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാ സേനയക്ക് പരാജയപ്പെടുത്താന്‍ കഴിഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button