പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സൈനികന് അറസ്റ്റില്‍
കൊല്ലം: ചവറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സൈനികനെ കശ്മീരില്‍ നിന്നു പോലീസ് അറസ്റ്റു ചെയ്തു. ചവറ കോട്ടയ്ക്കകം ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹനാണ് പിടിയിലായത്.
സൈന്യത്തിന്റെ സഹായത്തോടെ ലഡാക്കിലെ ലേയില്‍ ചുമ്മതാങ്ങില്‍ നിന്നു പിടികൂടുകയായിരുന്നു.
2019 ലാണ് സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിച്ചത്. കൊല്ലം തെക്കുംഭാഗം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള വിദ്യാര്‍ഥിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സൈനികന് പീഡിപ്പിച്ച വിവരം പുറത്തുവന്നത്.
സൈനികനായ മനു മോഹനും ചവറ ബ്രിജ് തെങ്ങുവേലി കിഴക്കതില്‍ അഖില്‍രാജും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി തന്നെ പോലീസില്‍ മൊഴി നല്‍കുകയായിരുന്നു.തുടര്‍ന്ന് പോക്സോ നിയമപ്രകാരം അഖില്‍രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് സൈനിക ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, സൈന്യത്തിന്റെ സഹായത്തോടെ എസ്. ഐ സതീശ് ശേഖര്‍, എ എസ് ഐ കില്‍ ആന്റണി, സി പി ഒ ഹരികൃഷ്ണന് എന്നിവര്‍ മനു മോഹനെ അറസ്റ്റ് ചെയ്യുകയായിരുന്നു.