keralaKerala NewsLatest News

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധിയ്ക്ക് പരിഹാരം; ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി

സാങ്കേതിക സർവകലാശാലയിലെ ശമ്പള പ്രതിസന്ധി അവസാനിക്കാനുള്ള സാധ്യത. ഫിനാൻസ് കമ്മിറ്റി യോഗം പൂർത്തിയായി. ഈ വർഷത്തെ ധനവിനിയോഗം സിൻഡിക്കേറ്റ് പരിശോധിക്കണമെന്ന ശുപാർശയാണ് യോഗത്തിൽ തീരുമാനമായി. ഒൻപത് അംഗങ്ങളാണ് ഇന്ന് പങ്കെടുത്തത്. മൂന്ന് സർക്കാർ പ്രതിനിധികളിൽ രണ്ടുപേർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. നാളത്തെ സിൻഡിക്കേറ്റ് യോഗത്തിൽ ബജറ്റ് പാസാകുമെന്നാണ് പ്രതീക്ഷ.

താത്കാലിക വൈസ് ചാൻസലർ കെ. ശിവപ്രസാദ് അധ്യക്ഷനായ യോഗം കഴിഞ്ഞ തവണ ക്വാറം ഇല്ലാത്തതിനാൽ പല തവണയായി മാറ്റിവെക്കേണ്ടി വന്നിരുന്നു. ഇതുമൂലം ബജറ്റ് പാസാക്കൽ വൈകി, ജീവനക്കാരുടെ ശമ്പളവും പെൻഷനും തടസ്സപ്പെട്ടിരുന്നു. സർക്കാരിന്റെ ധനകാര്യവും ഉന്നത വിദ്യാഭ്യാസ വകുപ്പും ഉൾപ്പെടെ 14 അംഗങ്ങളുള്ളതാണ് ഫിനാൻസ് കമ്മിറ്റി. യോഗം സാധുവാകാൻ കുറഞ്ഞത് അഞ്ച് പേർ പങ്കെടുക്കണമെന്നതാണ് വ്യവസ്ഥ.

Tag: Solution to the salary crisis at the Technical University; Finance Committee meeting completed

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button