”ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകി”; ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായതിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്നും വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തുമെന്നും ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ ഇതൊരു പകവീട്ടലല്ലെന്നും ഡോ. ഹാരിസിനെ വെറുതെ വിടണമെന്നും വീണ ജോർജ് വ്യക്തമാക്കി.
ഡിപ്പാർട്ട്മെന്റിൽ നിന്ന് 20 ലക്ഷം രൂപയുടെ ഉപകരണം കാണാതായെന്ന് റിപ്പോർട്ടിൽ ഉണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഇതിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞിരുന്നു.
കന്യാസ്ത്രീമാർക്ക് താൽക്കാലിക ജാമ്യമല്ല ആവശ്യമെന്നും മന്ത്രി പ്രതികരിച്ചു. ജാമ്യം ലഭിച്ചത് താൽക്കാലിക ആശ്വാസം മാത്രം. കേസ് ഉൾപ്പടെ പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോപണം തള്ളി ഡോ. ഹാരിസ്. ഉപകരണം കാണാതായതല്ല. പരിചയക്കുറവു മൂലം മാറ്റിവെച്ചതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായും ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
Tag: Some people have given news that they are deliberately trying to trap Dr. Harris”; Health Minister Veena George