പഠിക്കാത്തതിന്റെ പേരിൽ വഴക്കുപറഞ്ഞു; അമ്മയെ മകൻ തല്ലിക്കൊന്നു

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ അമ്മയെ മകൻ തല്ലിക്കൊന്നു. 14 വയസ്സുള്ള മകനാണ് 40 വയസ്സുകാരിയായ മഹേശ്വരിയെ കൊലപ്പെടുത്തിയത്. പഠിക്കാത്തതിന്റെ പേരിൽ വഴക്കുപറഞ്ഞതിനെ തുടർന്നാണ് കൊലപാതകം നടന്നത്.
ഒക്ടോബർ 20-നാണ് മഹേശ്വരിയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തിയത്. കന്നുകാലികൾക്ക് പുല്ല് വെട്ടാനായി വയലിലേക്ക് പോയ മഹേശ്വരി ഏറെ സമയം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അന്വേഷണം ആരംഭിച്ചു.
തിരച്ചിലിനിടെ വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ തിരുനാവാലൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വില്ലുപുരത്തെ മുണ്ടിയമ്പാക്കത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ഷർട്ടിന്റെ ബട്ടൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കൊലയാളി മകനാണെന്ന് തിരിച്ചറിഞ്ഞത്.
Tag: Son beats mother to death after arguing with her over not studying



