CrimeKerala NewsLatest NewsLocal NewsNews
കണ്ണൂരില്‍ അച്ഛന്റെ കുത്തേറ്റ് മകൻ മരണപെട്ടു.

കണ്ണൂരില്‍ അച്ഛന്റെ കുത്തേറ്റ് മകൻ മരണപെട്ടു. കണ്ണൂര്‍ പയ്യാവൂര്‍ ഉപ്പ് പടന്നയിലെ സജിയുടെ കുത്തേറ്റാണ് മകന്‍ ഷാരോണ്‍ മരിച്ചത്. 20 വയസായിരുന്നു. ഷാരോണിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള വഴിയില്‍ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു. പിതാവ് പേരകത്തനാടി സജിയെ പയ്യാവൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മദ്യ ലഹരിയിലാണ് മകനെ കുത്തിയതെന്ന് പൊലിസ് പറഞ്ഞു. രണ്ട് ആണ്‍ മക്കളാണ് സജിക്കുള്ളത്. മാതാവ് ഇസ്രായേലില്‍ ജോലി ചെയ്തു വരികയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ ഷാരോണ്‍ ഹോസ്റ്റലിലായിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് വീട്ടിലെത്തിയത്. മദ്യലഹരിയില്‍ രണ്ടു മക്കളെയും സജി നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.