ഫോണ്‍ ചോര്‍ത്തല്‍; അന്വേഷണം ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി.
ന്യൂഡല്‍ഹി : ഫോണ്‍ ചേര്‍ത്തല്‍ വിവാദമാകുമ്പോള്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്‌റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയ സംഭവത്തിലാണ് എം.പി സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്.
‘പെഗാസസിനെക്കുറിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഐ.ടി. മന്ത്രാലയം അന്വേഷിച്ചതാണ്. പാര്‍ലമെന്റില്‍ അടക്കം ചര്‍ച്ചയായതാണ്. എന്നാല്‍ അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.
അതുകൊണ്ട് തന്നെ സ്വതന്ത്ര അന്വേഷണമാണ് ഇനി ഈ കാര്യത്തില്‍ വേണ്ടത്’, തരൂര്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ 2019ലും പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം ഫോണ്‍ ചേര്‍ത്തലില്‍ വിമര്‍ശനം ഉന്നയിച്ച് നിരവധി പേര്‍ വന്നിട്ടുണ്ട്.
അത്തരത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നു എന്നാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.