Editor's ChoiceKerala NewsLatest NewsNationalNewsPolitics

സോ​ണി​യ ഗാ​ന്ധി തുടരും,കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വിയുമായി ശശി ത​രൂർ നേതൃ യോഗത്തിൽ.

ന്യൂ​ഡ​ൽ​ഹി/സോ​ണി​യ ഗാ​ന്ധി തന്നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രും. അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് സോ​ണി​യ തു​ട​രാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചിരിക്കുന്നത്.പാ​ർ​ട്ടി​യി​ൽ തി​രു​ത്ത​ൽ ശ​ബ്ദ​മു​യ​ർ​ത്തി​യ നേ​താ​ക്ക​ളു​മാ​യി സോ​ണി​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ചകൾക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാക്കിയിരിക്കുന്നത്. സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ൻ നേ​തൃ​ത്വം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശ​ക്ത​മാ​യ നേ​തൃ​ത്വ​മി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ന് ഇ​നി​യും തി​രി​ച്ച​ടി​ക​ളു​ണ്ടാ​കു​മെ​ന്നും നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തോ​ൽ​വി​യും യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു​. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ശ​ശി ത​രൂ​രാ​ണ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അ​ധ്യ​ക്ഷ​യ്ക്ക് മു​ന്നി​ൽ ഉന്നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button