keralaKerala NewsLatest News

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടികൂടി; കിണറ്റിൽ നിന്നുമാണ് പിടികൂടിയത്; ദൃശ്യങ്ങൾ പുറത്ത്

സൗമ്യ വധക്കേസിലെ കുറ്റവാളിയായ ഗോവിന്ദച്ചാമിയെ പൊലിസ് പിടികൂടി. കണ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ ഒരു വീട്ടിലെ കിണറ്റിൽ ഒളിച്ചിരിക്കുകയായിരുന്നതിനിടെയാണ് ​ഗോവിന്ദതച്ചാമിയെ പിടികൂടിയത്. പിന്നീട് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവം സ്ഥിരീകരിച്ച സിറ്റി പൊലീസ് കമ്മീഷണർ, കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും വ്യക്തമാക്കി.

പുലർച്ചെ 1.15ഓടെയായിരുന്നു ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടുന്നത്. അതീവ സുരക്ഷയുള്ള സെല്ലിന്റെ കമ്പികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തേക്കുകടന്നത്. പിന്നീട് ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങി എത്തിയ ഇയാൾ കൈവശം ഉണ്ടായിരുന്ന തുണികളുമായി ജയിലിന്റെ മതിൽവശത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണവും, സഹായം നൽകിയതായി സംശയിക്കുന്നവരെയും കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

രാവിലെ 6 മണിയോടെയാണ് ​ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. അതിനുശേഷം അന്വേഷണം ആരംഭിക്കുകയും,സ്റ്റേറ്റ് വെെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സൗമ്യയെ ​ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ വെച്ച് തന്നെ ഗോവിന്ദച്ചാമി തള്ളിയിട്ട്, പിന്നീട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെടുകയായിരുന്നു.

Tag: Soumya murder case accused Govindachamy arrested; He was arrested from a well; visuals released

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button