keralaKerala NewsLatest News

​ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ഭയമുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സൗമ്യയുടെ അമ്മ സുമതി. ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള ജയിലിൽ നിന്നും ഒരാളുടെ സഹായം ഇല്ലാതെ രക്ഷപ്പെടാനാവില്ലെന്ന് സൗമ്യയുടെ അമ്മ പറഞ്ഞു.

”ഭയമുണ്ട്. കൈയും കാലും വിറക്കുന്നു. അയാളുടെ മരണമാണ് ഞാൻ സ്വപ്നം കണ്ടത്. ഒരാളുടെ സഹായമില്ലാതെ ജയിലിൽ നിന്ന് ചാടാൻ കഴിയില്ല. ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷ,” എന്നും സൗമ്യയുടെ അമ്മ സുമതി പറഞ്ഞു.

പത്താം ബ്ലോക്കിലെ സെല്ലിൽ ഒരളവുവരെ തനിച്ചായിരുന്നു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. പുലർച്ചെ ഏകദേശം 1.30 ഓടെയാണ് ഇയാൾ ജയിൽ ചാടിയത്. ഒരു കൈമാത്രമുള്ള ഗോവിന്ദച്ചാമി, സെല്ലിലെ അഴികൾ മുറിച്ചശേഷം അലക്കാൻ വെച്ചിരുന്ന തുണികൾ കയറാക്കി കെട്ടി മതിൽക്കപ്പുറം കടക്കുകയായിരുന്നു. പിന്നെ ഫെൻങ്ങിൽ തുണികുരുകി താഴേക്ക് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

ജയിൽ അധികൃതർക്ക് വിവരം ലഭിച്ചത് രാവിലെ 6 മണിയോടെയാണ്. അതിനുശേഷം അന്വേഷണം ആരംഭിക്കുകയും,സ്റ്റേറ്റ് വെെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു.

2011 ഫെബ്രുവരി 1ന് എറണാകുളത്തു നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനിലായിരുന്നു സൗമ്യയെ ​ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ വെച്ച് ഗോവിന്ദച്ചാമി സൗമ്യയെ തള്ളിയിട്ട്, പിന്നീട് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി 6ന് തൃശൂർ മെഡിക്കൽ കോളജിൽ വെച്ച് മരണപ്പെടുകയായിരുന്നു.

അതേസമയം, ഗോവിന്ദച്ചാമിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറില്‍ അറിയിക്കാൻ നിർദേശമുണ്ട്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Tag: Soumya’s mother Sumathi says she is scared of Govindachamy’s jailbreak

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button