ഡ്യൂട്ടിക്കിടെ മദ്യപാനം;പോലീസുകാര്‍ ജാഗ്രതൈ
പത്തനംത്തിട്ട: മദ്യപാനം പല സ്ഥലങ്ങളിലും വിലക്കുള്ള ഒന്നാണ്.പൊതുവേ ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍. എന്നാല്‍ എല്ലാ സ്ഥാപനങ്ങളിലും ഇത് പ്രാവര്‍ത്തികമാകാറുണ്ടോ?
ഇനി ഇക്കാര്യം ആര് ശ്രദ്ധിച്ചില്ലെങ്കിലും പോലീസുകാര്‍ ശ്രദ്ധിക്കണം .പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലിക്ക് എത്തിയാല്‍ ഇനി പിടിവീഴും.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് പോലീസ് സ്റ്റേഷനുകളിലെ മദ്യപാനത്തിനെതിരെ കര്‍ശന നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. മലയോര മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സ്റ്റേഷനുകളില്‍ ഉദ്യോഗസ്ഥര്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്നതായും പരാതി ഉണ്ടായ സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍. ഇത് സംബന്ധിച്ച് ഡി.വൈ.എസ്.പി, സ്റ്റേഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് എസ്.പി പ്രത്യേക സര്‍ക്കുലര്‍ നല്‍കി.
രാത്രി കാലങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ മദ്യപിച്ച നിലയിലാണ് സംസാരിക്കുന്നതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കുടാതെ പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് മോശമായി പെരുമാറുന്നുവെന്ന് ഭരണകക്ഷികളുടെ ഭാഗത്ത് നിന്നും പരാതിയുണ്ട്. നിലവില്‍ മദ്യപിച്ച് ജോലിക്ക് ഹാജരാകുന്ന ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടാനും ,മദ്യപിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കുറിച്ച് വിവരം ലഭിച്ചാല്‍ അവരെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തുടര്‍നടപടി എടുക്കണമെന്നും ഡി.വൈ.എസ്.പി മാര്‍ക്കും സ്റ്റേഷന്‍ ചാര്‍ജുള്ള ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാത്രികാലങ്ങളില്‍ സ്റ്റേഷനുകളില്‍ പരിശോധന നടത്താനും സര്‍ക്കുലറിലൂടെ എസ്.പി നിശാന്തിനി ഐ.പി.എസ് ആവശ്യപ്പെട്ടിടുണ്ട്.കൂടാതെ ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ പോലും മദ്യപിച്ച് ജോലിചെയ്യുന്നുവെന്ന് പരാതി ലഭിച്ചതായി എസ്.പിയുടെ സര്‍ക്കുലറില്‍ പറയുന്നു.