എസ്.പി ബിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം.

തെന്നിന്ത്യൻ ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായെന്നു ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം മോശമായ സ്ഥിതിയിലായത്. എസ്.പി ചികിത്സയിൽ കഴിയുന്ന എം.ജി.എം ഹെൽത്ത്കെയർ ആശുപത്രി അധികൃതർ
വൈകീട്ട് 6.30ന് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
നിലവിൽ ഇ.സി.എം.ഒ ജീവൻരക്ഷാ യന്ത്രത്തെ ആശ്രയിക്കുകയാണെന്നും ആരോഗ്യസ്ഥിതി മോശമായതിനാൽ കഴിയുന്നത്ര ജീവൻ രക്ഷാ സംവിധാനങ്ങൾ അദ്ദേഹത്തിനായി ഒരുക്കിയിട്ടുണ്ടെന്നും ആശുപത്രിയിലെ മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കർ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിലവിലെ സ്ഥിതി ആശുപത്രിയിലെ ആരോഗ്യ വിദഗ്ദർ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.