ധൈര്യമുണ്ടെങ്കില്‍ പൊന്നാനിയില്‍ മത്സരിക്കൂ’; ചെന്നിത്തലയെ വെല്ലുവിളിച്ച് ശ്രീരാമകൃഷ്ണന്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആര്‍ജ്ജവമുണ്ടെങ്കില്‍ രമേശ് ചെന്നിത്തല പൊന്നാനിയില്‍ തനിക്കെതിരെ ജനവിധി തേടണമെന്നാണ് അദ്ദേഹത്തിന്റെ വെല്ലുവിളിച്ചു.
യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയുടെ പൊന്നാനി സ്വീകരണ കേന്ദ്രത്തില്‍ ശ്രീരാമകൃഷ്ണനെതിരെ ചെന്നിത്തല സ്വര്‍ണക്കടത്ത് കേസിലെ ബന്ധം ആരോപിച്ചിരുന്നു. ഇതിന് മറുപടിയി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.
പൊന്നാനിയില്‍ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. സ്പീക്കര്‍ പദവിയുടെ പരിമിതി ദൗര്‍ബല്യമായി കാണരുത്. ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്.
ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ, പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയില്‍ ചോദിച്ച കാര്യങ്ങള്‍ക്ക് എല്ലാം മറുപടി നല്‍കിയതാണ്. ചെന്നിത്തലയ്ക്കെതിരെ കേസെടുത്തതിലുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.