CovidCrimeKerala NewsLatest NewsLaw,NewsPolitics
അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല;ചോദ്യവുമായി സ്പീക്കര്‍
തിരുവനന്തപുരം : മാസ്‌ക് ധരിക്കാതെ നിയമസഭയിലെത്തിയ എം.എല്‍.എ മാരെ വിമര്‍ശിച്ച് സ്പീക്കര്‍. മാസ്‌ക് ധരിക്കാതെ വന്ന എ എന്‍ ഷംസീര്‍ എംഎല്‍എ യെയാണ് സ്പീക്കര്‍ എം ബി രാജേഷ് വിമര്‍ശിച്ചത്.
അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്നും ജാഗ്രതക്കുറവ് കാണിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം എ എന്‍ ഷംസീര്‍ എംഎല്‍എയെ കൂടാതെ പ്രതിപക്ഷ എംഎല്‍എമാരെ ഉള്‍പ്പെടെ സ്പീക്കര്‍ നിയമസഭയില്‍ വിമര്‍ശിച്ചു.
പലരും താടിയിലാണ് മാസ്‌ക് ധരിക്കുന്നത് അതിലെന്താണ് കാര്യം എന്നും അദ്ദേഹം പരസ്യമായി ചോദിച്ചു. അതേസമയം ഇതിന് മുന്‍പും ഇത്തരത്തില്‍ നിയമസഭയില്‍ മാസ്‌ക് ധരിക്കാതെ വന്നതിന് സ്പീക്കര്‍ എം ബി രാജേഷ് ചോദ്യമുന്നയിച്ചിരുന്നു.