CinemaDeathLatest NewsNationalNewsUncategorized
നടി സുധാ ചന്ദ്രന്റെ പിതാവ് അന്തരിച്ചു; നഷ്ടമായത് പാർലെ-ജി ബിസ്കറ്റ് പരസ്യത്തിലെ അപ്പൂപ്പൻ
മുംബൈ: സിനിമ, നാടക നടൻ ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗം കെ.ഡി. ചന്ദ്രൻ (84) അന്തരിച്ചു. നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്.
പാർലെ-ജി ബിസ്കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പൻ കഥാപാത്രത്തിന് ജീവൻ നൽകിയത് ചന്ദ്രനാണ്. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു.
ജൂനൂൻ (1992), ഹംഹെ രാഹി പ്യാർ കെ (1993), തീസര കോൻ (1994), തേരെ മേരെ സപ്നേ (1996), വെൻ വൺ ഫാൾസ് ഇൻ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹർ ദിൽ ജോ പ്യാർ കരേഖാ (2000), പുകാർ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബൻന ചാഹ്തി ഹൂം (2003), കോയി മിൽ ഗയ (2003) എന്നിവയാണ് വേഷമിട്ട പ്രധാന സിനിമകൾ. സ്റ്റാർ ടി.വി. സീരിയൽ ഗുൽമോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ തങ്കം. മരുമകൻ: രവി ദാങ്. സഹോദരങ്ങൾ: ശാന്ത രാജാറാം, സ്കന്ദൻ, ഗണേശൻ, കുമാർ