Kerala NewsLocal News
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍

മലപ്പുറം: എംഎല്‍എ ഓഫീസില്‍ നാലു ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയമസഭ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. പൊന്നാനി എംഎല്‍എ ഓഫീസിലെ നാലു ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച ജീവനക്കാരില്‍ ഒരാളുമായി സ്പീക്കര്‍ക്ക് നേരിട്ട് സമ്പര്‍ക്കമുണ്ട്. ഇതോടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്പീക്കര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.