അച്ചടക്ക ലംഘനം ; ആറ് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത്.
കൊച്ചി: ബി ജെ പി സംസ്ഥാന പ്രസിഡന്റ കെ സുരേന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ച ആറു പേരെ അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. യുവമോര്‍ച്ചാ മുന്‍സംസ്ഥാന സമിതി അംഗം ആര്‍ അരവിന്ദന്‍, ബിജെപി ജില്ലാ മുന്‍ വൈസ് പ്രസിന്റ് എം എന്‍ ഗംഗാധരന്‍, കോതമംഗലം മണ്ഡലം മുന്‍ പ്രസിന്റ് പി കെ ബാബു, മണ്ഡലം ഭാരവാഹികള്‍ എന്നിങ്ങനെ എറണാകുളം ജില്ലയിലെ ആറു ബി ജെ പി പ്രവര്‍ക്കകരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
കെ സുരേന്ദ്രനെതിരെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ,സമയത്ത് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ നിരവധിയായിരുന്നു. ശോഭ സുരേന്ദ്രന് നേരെയുള്ള അവഗണന കെ സുരേന്ദന്‍ തുറന്നു പറഞ്ഞതോടെ പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനം നേരിട്ടു.
തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ വിമര്‍ശനങ്ങള്‍ ഒന്നു കൂടി ആളി കത്തി. തുടര്‍ന്ന് പരസ്യമായി സുരേന്ദ്രനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയും പോസ്റ്റര്‍ വഴിയുമെല്ലാം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരേന്ദ്രനെതിരെ പ്രതിഷേധം നടത്തിയിരുന്നു.
ഇതിനോടൊപ്പം കൊടകര കള്ളപ്പണക്കേസ് കൂടെ ഉയര്‍ന്നു വന്നതോടെ സമൂഹമാധ്യമങ്ങള്‍ വഴി നിരവധി പരിഹാസങ്ങള്‍ സുരേന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഏതൊക്കെ തരത്തിലുള്ള പ്രതിഷേധം നടത്തിയാലും പാര്‍ട്ടിക് ഒരു അച്ചടക്കമുണ്ടെന്നും അതിനെ മറികടക്കാന്‍ ആരയും സമ്മതിക്കില്ലെന്നുമുള്ള നിലപാട് പാര്‍ട്ടി എടുത്തതോടെയാണ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.