Kerala NewsLatest NewsUncategorized
സ്പീക്കർ ശ്രീരാമകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം; നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ടെസ്റ്റിൽ ആണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. നിലവിൽ അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ആണുള്ളത്. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്ബർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ പ്രമുഖർക്ക് കൊറോണ സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ. പി മോഹനൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.