തന്റെ മരണം ആഗ്രഹിക്കാന്‍ സി.പി.എമ്മുകാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല -ഷിബു ബേബി ജോണ്‍
തനിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിനെതിരെ ആര്‍.എസ്.പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. തെന്റ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിെന്റ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച് കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്ബും ആ രാഷ്ട്രീയത്തിെന്റ അനുഭാവിയാണ്. എന്നാല്‍, പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍, അതിനപ്പുറം എെന്റ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സി.പി.എമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല’ -ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയില്‍നിന്ന് ജനവിധി തേടിയ ഷിബു ബേബി ജോണ്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. സുജിത് വിജയന്‍ പിള്ളയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ് പ്രതികരിച്ചത്. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ് ജനം തന്നതെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.