ഭൂട്ടാൻ വാഹനക്കടത്ത് കേസ്;സിനിമാ താരങ്ങളെ ചോദ്യം ചെയ്യാൻ ഇ.ഡി

സിനിമാ താരങ്ങളെ ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരുന്നു . പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് തീരുമാനം. താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കുവാനും ഇഡി നിർദേശം നൽകി. ഇന്നലെ 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.ഇന്നലെ നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ള ആർ സി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. രാജ്യത്തേക്ക് ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയും രജിസ്ട്രേഷനും നടക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ പരിശോധന. ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നാണ് ഇഡി അറിയിച്ചത്.
Tag: Bhutan vehicle smuggling case; ED to question film stars