Kerala NewsLatest NewsLocal NewsNewsPolitics

പിജെ ജോസഫിന് രക്ഷയില്ല; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് പിളരാന്‍ സാധ്യത.

കോട്ടയം: ജോസ് കെ മാണിയും ജോസഫും കേരള കോണ്‍ഗ്രസ് എം പിളര്‍ന്നതോടെയാണ് രണ്ടുവഴി ആയി പിരിഞ്ഞത്. സംസ്ഥാനത്തിലും അന്യസംസ്ഥാനങ്ങളിലും വരെ ഇരുവരുടെയും പിളര്‍പ്പ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രണ്ടുപേരും പിരിഞ്ഞതോടെ ഇരുപാര്‍ട്ടികളിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവയെല്ലാം പര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ മാത്രമായി ഒതുങ്ങുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത് വെറും ആഭ്യന്തരപ്രശ്‌നമായി ചുരുങ്ങുന്നില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടിയുടെ മുഖ്യ ചുമതലകളില്‍ മോന്‍സ് ജോസഫിനെയും ജോയി എബ്രഹാമിനെയും കൊണ്ടുവന്നതാണ് തര്‍ക്കങ്ങളുടെ തുടക്കം. അതേസമയം എതിര്‍ഭാഗത്ത് ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ മോന്‍സ് ജോസഫ് ജോയി എബ്രഹാം എന്നിവരെ എതിര്‍ത്തു ശക്തമായി രംഗത്തുള്ളത്.

പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തൊടുപുഴയില്‍ നേതൃയോഗം ചേര്‍ന്നിരുന്നു. ഇത് വലിയ പിളര്‍പ്പിന്റെ സൂചനകളാണ് മുന്നോട്ട് വെയ്ക്കുന്നത്. മോന്‍സ് ജോസഫ് വിഭാഗത്തിന് ഉയര്‍ന്ന പദവികള്‍ നല്‍കിയിട്ടുണ്ടെന്നും ഇത് സ്വീകാര്യമാകില്ലെന്നും ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍. നേതൃയോഗത്തില്‍ അവരത് തുറന്നു പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് യോഗം വലിയ തര്‍ക്കങ്ങള്‍ക്കും വാക്കേറ്റത്തിലുമാണ് കലാശിച്ചത്.

ഇപ്പോഴുള്ള സംഘടനാ പദവികള്‍ താല്‍ക്കാലികം മാത്രമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം പിസി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ ആണ് പുതിയ ക്രമീകരണങ്ങള്‍ ഉണ്ടാക്കിയത് എന്ന് പി ജെ ജോസഫ് വ്യക്തമാക്കി.പാര്‍ട്ടിയിലെ നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം നീങ്ങിയാല്‍ അത് ക്ഷീണമാകും എന്ന് പി ജെ ജോസഫ് വിലയിരുത്തുന്നു. അതുകൊണ്ട് നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

ഭരണം കൂടി ഉള്ള സാഹചര്യത്തില്‍ ജോസ് കെ മാണിക്കൊപ്പം ഏതെങ്കിലും നേതാക്കള്‍ പോയാല്‍ അത്ഭുതപ്പെടാനില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. ഇതോടെയാണ് അനുനയ നീക്കം എന്ന നിലയില്‍ താഴേത്തട്ടു മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് പി ജെ ജോസഫ് യോഗത്തില്‍ ഉറപ്പുനല്‍കിയത്. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉടന്‍തന്നെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്നാണ് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button