HealthLatest NewsNational
റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്കിന്റെ വിതരണം ഒമ്പത് നഗരങ്ങളില്‍ കൂടി എത്തുന്നു
റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക്കിന്റെ വിതരണം ഒമ്ബത് നഗരങ്ങളില്‍ കൂടി എത്തുന്നു.രാജ്യത്തെ ഒമ്ബത് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് വിതരണം നടത്തുന്നത്. ബംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ, വിശാഖപട്ടണം, ബാദി, കൊലാപ്പൂര്‍, മിറയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിന് വിതരണം ആരംഭിക്കുക.
അപ്പോളോ ആശുപത്രി വഴിയാണ് നിലവില്‍ സ്പുട്നിക് വാക്സിന് വിതരണം നടത്തുന്നത്. വാക്സിന് പരീക്ഷണാടിസ്ഥാനത്തില്‍ ഹൈദരാബാദിലാണ് ആദ്യം വിതരണം ചെയ്തത്.91.6 ശതമാനം ഫലപ്രാപ്തി സ്പുട്നിക് വാക്സിനുണ്ടെന്നാണ് അവകാശവാദം. 1,145 രൂപയാണ് വാക്സിന്റെ വില.