Latest NewsNationalNewsUncategorized
കൊറോണ പ്രതിരോധത്തിനായി ഇന്ത്യയിൽ ഇനി റഷ്യയുടെ സ്പുട്നിക്കും
ന്യൂ ഡെൽഹി: രാജ്യത്ത് കൊറോണ പ്രതിരോധ വാക്സീനായി ഇനി റഷ്യയുടെ സ്പുട്നിക്കും. ആദ്യ ബാച്ച് വാക്സീൻ വഹിച്ചുകൊണ്ടുള്ള വിമാനം ഹൈദരബാദിലെത്തിച്ചേർന്നു. ഒരു ലക്ഷത്തി അമ്പതിനായിരം ഡോസ് വാക്സീനാണ് രാജ്യത്ത് വിതരണത്തിന് എത്തിച്ചിട്ടുള്ളതെന്നാണ് വിവരം. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ച റഷ്യൻ പ്രസിഡൻറ് വ്ളാദിമർ പുചിൻ ഇന്ത്യക്ക് സ്പുട്നിക് വാക്സീൻ ഉടൻ നൽകുമെന്ന് അറിയിച്ചിരുന്നു. കൊറോണ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന ഇന്ത്യക്ക് എല്ലാ പിന്തുണയും പുചിൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.