CovidHealthKerala NewsLatest News
സ്പുട്നിക് -5 കേരളത്തിലേക്കും ; ആദ്യ ഘട്ടത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കീഴിലുള്ള ആശുപത്രികളില്‍ വാക്സിന് ലഭ്യമാക്കും
കൊച്ചി: റഷ്യന്‍ വാക്സിനായ സ്പുട്നിക് -5 ഉടന്‍ കേരളത്തില്‍ എത്തും. ആദ്യ ഘട്ടത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കീഴിലുള്ള കേരളത്തിലെയും മഹാരാഷ്ട്രയിലെയും ആശുപത്രികള്‍ വഴി വാക്സിന് വിതരണം ചെയ്യും.
ഇന്ത്യയില്‍ 14 ആശുപത്രികളാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ കീഴിലുള്ളത്. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന് നിര്‍മ്മിക്കുന്ന പ്രമുഖ മരുന്ന് കമ്ബനിയായ ഡോ. റെഡ്ഡീസ് ലാബുമായി പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഇക്കാര്യത്തില്‍ ധാരണയായി.
ഇതനുസരിച്ചു കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലും മഹാരാഷ്ട്രയിലെ കോലാപൂരിലെ ആശുപത്രിയിലും സ്പുട്നിക് വാക്സിന് ഉടന്‍ ലഭ്യമാക്കും. വാക്സിനേഷന് ആരംഭിക്കുന്നതിനായി നൂറ് കണക്കിന് ജീവനക്കാരെ പരിശീലിപ്പിച്ചതായി ഡിഎം ഹെല്‍ത്ത്കെയര്‍ അറിയിച്ചു.