Kerala News
ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കോവിഡ് പ്രതിസന്ധി,മുഖ്യപൂജാരി ഉൾപ്പെടെ 12 പേർക്ക് കോവിഡ്

തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായി. മുഖ്യ പൂജാരിയായ പെരിയനമ്പി ഉൾപ്പടെ 12 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ ഈ മാസം 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണ സമിതി തീരുമാനിച്ചു.
നിത്യ പൂജകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നമ്പൂതിരപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 467 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 5445 പേർക്കും. 7003 പേർ രോഗമുക്തി നേടിയിരുന്നു.