Kerala NewsLatest NewsUncategorized

കാല് കഴുകലും ആദരിക്കലും എല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; വിവാദമാക്കുന്നവർക്ക് സംസ്‌കാരമില്ലെന്ന് കരുതേണ്ടിവരും; ഇ. ശ്രീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പ്രചാരണത്തിനിടയിൽ പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർ ബി.ജെ.പി സ്ഥാനാർത്ഥി ഇ. ശ്രീധരന്റെ കാല് തൊട്ട് വണങ്ങുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. മാലയിട്ടും, കാല് കഴുകിയുമൊക്കെയാണ് ശ്രീധരനെ പാലക്കാട്ടെ ജനങ്ങൾ വരവേറ്റത്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇതിനെതിരെ ഇടത് പാർട്ടികൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീധരൻ.

കാല് കഴുകലും ആദരിക്കലും എല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഇ.ശ്രീധരൻ വ്യക്തമാക്കി. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവർ സംസ്‌കാരം ഇല്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്ന് ശ്രീധരൻ പ്രതികരിച്ചു. വിവാദങ്ങളേയും അഭിനന്ദനങ്ങളേയും ഒരുപോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയല്ല തന്റെ പ്രവർത്തനം. എതിരാളികളെ കുറ്റം പറയാറില്ല. സനാദന ധർമ്മത്തിന്റെ ഭാഗമല്ല അതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

സവർണമനോഭാവമാണ് കാൽപിടിച്ച്‌ തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് വിമർശനം. സോഷ്യൽമീഡിയയിലും ഈ ചിത്രങ്ങൾ വൈറലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button